കുണ്ടറ : കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിമണ്‍ സ്വദേശി അമല്‍ (23) കൈതാകോടി സ്വദേശി അജീഷ് (21) എന്നിവരാണ് മരിച്ചത്. നാന്തിരിക്കല്‍ പള്ളിക്ക് സമീപം ഇന്നലെ പുലര്‍ച്ചെ 12.15 ഓടെ ആയിരുന്നു അപകടം.
കുണ്ടറ ഭാഗത്തു നിന്ന് വെള്ളിമണ്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അഞ്ചാലുമൂട് ഭാഗത്തു നിന്ന് കുണ്ടറയിലേക്ക് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ അമലിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അജീഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടുകൂടി മരിച്ചു.